HomeMake It Modernതേനീച്ച നൽകിയ ആത്മവിശ്വാസം !

തേനീച്ച നൽകിയ ആത്മവിശ്വാസം !

ഒരിക്കൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കോളേജ് വിദ്യാർത്ഥികൾ തlങ്ങളുടെ അധ്യാപകനോട് ചോദിച്ചു. “ആരാണ് താങ്കളുടെ റോൾ മോഡൽ?”. അധ്യാപകന്റെ മറുപടി അവരെ അത്ഭുതപ്പെടുത്തി. “തേനീച്ച” എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. “സാർ ഞങ്ങളെ കളിയാക്കുകയാണോ ?” അവർ ചോദിച്ചു. “ഒരിക്കലുമല്ല” എന്നു പറഞ്ഞ് അദ്ദേഹം തുടർന്നു.

ശാസ്ത്രജ്ഞർ പറയുന്നത് എയ്റോഡൈനാമിക്സ് പ്രകാരം തേനിച്ചയ്‌ക്ക് ഒരിക്കലും പറക്കാൻ കഴിയില്ലെന്നാണ്. കാരണം അവയുടെ ശരീരത്തിന്റെ ആകൃതിക്കനുസരിച്ചല്ല അവയുടെ ചിറകുകൾ. തന്മൂലം ഇന്ന് അറിയപ്പെടുന്ന ഒരു ശാസ്തസിദ്ധമനുസരിച്ചും തേനീച്ചയ്ക് പറക്കാൻ സാധിക്കില്ല. പക്ഷേ നമുക്കറിയാം തേനീച്ചകൾ എളുപ്പത്തിൽ പാറി നടക്കുന്ന കാര്യം. ഇതിനു കാരണമായി ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നത് തന്റെ ദുർബലത തേനീച്ച മനസ്സിലാക്കാത്തതുകൊണ്ട് തനിക്ക് അങ്ങനെയൊരു ന്യൂനതയുള്ള കാര്യം പോലും തേനീച്ചക്കറിയില്ല. തേനീച്ചക്കറിയാവുന്ന ഒരു കാര്യമേയുള്ളു തനിക്ക് പറക്കാർ സാധിക്കും എന്ന ഉറച്ച വിശ്വാസം. ഈ വിശ്വാസം മൂലം തേനീച്ച എല്ലാ പരിമിതികളെയും മറികടന്ന് പറന്നുയരുകയും ചെയ്യുന്നു. പരമ്പരാഗതമായി ചിന്തിക്കുന്നതാണ് പരാജയത്തിൽ തുടരാനുള്ള കാരണം. മാറി ചിന്തിക്കുന്നവർക്കേ പുത്തൻ വഴികൾ തുറക്കുവാനും ആ വഴിയിലൂടെ വിജയ പ്രയാണം നടത്തുവാനും സാധിക്കുകയുള്ളു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments