കുളിക്കുമ്പോൾ ചെയ്യുന്ന തെറ്റായ ഇക്കാര്യങ്ങൾ നിങ്ങൾക്ക് അപകടം ക്ഷണിച്ചു വരുത്തും !

174

ദിവസവും കുളിക്കുന്നവരാണ് നമ്മളെല്ലാവരും. എന്തെങ്കിലും അസുഖങ്ങൾ വന്നാൽ മാത്രം പലരും കുളിക്കാതിരിക്കുന്നുണ്ട്. എന്നാൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലരും മറന്നു പോവുന്നുണ്ട്. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം കുളിക്കുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തിലെ എണ്ണമയത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ശരീരത്തിൽ സ്ഥിരമായി സോപ്പ് ഉപയോഗിക്കുമ്പോൾ അത് ചർമ്മത്തിന് ദോഷം ചെയ്യുകയും ചെയ്യുന്നു.

നനഞ്ഞിരിക്കുന്ന ടവ്വൽ എന്ന് പറയുന്നത് ബാക്ടീരിയയുടെ സംഗമ കേന്ദ്രമാണ് എന്ന കാര്യം സംശയം വേണ്ട. അതുകൊണ്ട് നല്ലതു പോലെ ചൂടു വെള്ളത്തിൽ ഇട്ട് തോർത്ത് അല്ലെങ്കില്‍ ടവ്വൽ കഴുകി എടുക്കാവുന്നതാണ്. നന്നായി ഉണക്കി മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുകയുള്ളൂ. എന്നാൽ മാത്രമേ ഇത് ഉപയോഗിക്കാൻ പാടുകയുള്ളൂ. അല്ലെങ്കിൽ അത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുകയാണ് ചെയ്യുന്നത്.

ഇഞ്ച, ലൂഫ പോലുള്ളവ പലപ്പോഴും ബാക്ടീരിയയുടെ സംഗമ കേന്ദ്രമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. നനച്ചതിന് ശേഷം പിന്നീടും ഇത് തന്നെ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധ വേണം. അല്ലെങ്കിൽ പ്രശ്നങ്ങൾ വർദ്ധിക്കുന്നു. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. കുളി കഴിഞ്ഞ ശേഷം ഇത് ഉണങ്ങുന്നതിനായി വെയിലത്ത് വെക്കാന്‍ ശ്രദ്ധിക്കണം.