HomeNewsTHE BIG BREAKINGബൈക്കില്‍ ലിഫ്റ്റ് കൊടുത്ത് തോട്ടില്‍ ചവിട്ടില്‍ വീഴ്ത്തി; തല ചവിട്ടിത്താഴ്ത്തി; കാണാതായ അനുവിന്‍റെ മരണം അതിക്രൂര...

ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത് തോട്ടില്‍ ചവിട്ടില്‍ വീഴ്ത്തി; തല ചവിട്ടിത്താഴ്ത്തി; കാണാതായ അനുവിന്‍റെ മരണം അതിക്രൂര കൊലപാതകം

യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. വാളൂരിൽ കുറുങ്കുടി വാസുവിന്റെ മകൾ അംബിക എന്ന അനുവിനെ (26) യാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ പ്രതിയെ പിടികൂടി. ഇയാള്‍ ബലാത്സംഗ കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. മോഷണശ്രമത്തിനിടെ പ്രതി അനുവിനെ കൊലപ്പെടുത്തുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് പ്രതി സ്ഥലത്ത് എത്തിയത്. ബൈക്കിൽ ലിഫ്റ്റ് കൊടുത്തശേഷം വഴിയിൽ വച്ച് തോട്ടിലേക്ക് തള്ളിയിട്ട് വെളളത്തിൽ തല ചവിട്ടിത്താഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം പ്രതി സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ സ്ഥിരം കവർച്ചാരീതിയാണിതെന്ന് പോലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെയാണ് ഭർത്താവിനോടൊപ്പം ആശുപത്രിയിൽ പോകാൻ സ്വന്തം വീട്ടിൽ നിന്ന് പുറപ്പെട്ട അനുവിനെ കാണാതായത്. തുടർന്ന് ഭർത്താവും ബന്ധുക്കളും നടത്തിയ അന്വേഷണത്തിനൊടുവിൽ, ചൊവ്വാഴ്ച രാവിലെ 9 മണിയോടെ കോട്ടൂർ താഴെ വയലിലെ തോട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments