HomeNewsLatest Newsഭാരത് അരി ഇനി റെയില്‍വേ സ്‌റ്റേഷനുകളിലും; വിൽപ്പനയ്ക്ക് അനുമതി; അറിയിപ്പുകളോ വീഡിയോ പ്രദര്‍ശനമോ പാടില്ല

ഭാരത് അരി ഇനി റെയില്‍വേ സ്‌റ്റേഷനുകളിലും; വിൽപ്പനയ്ക്ക് അനുമതി; അറിയിപ്പുകളോ വീഡിയോ പ്രദര്‍ശനമോ പാടില്ല

ഭാരത് അരി ഇനി റെയില്‍വേ സ്‌റ്റേഷനുകളിലും. ഭാരത് അരി, ഭാരത് ആട്ട എന്നിവയാകും വിതരണം ചെയ്യുക. എല്ലാദിവസവും വൈകിട്ട് രണ്ടുമണിക്കൂര്‍ നേരമായിരിക്കും വില്‍പ്പന. അരി വില്‍പ്പനയ്ക്ക് പ്രത്യേകം ലൈസന്‍സോ ചാര്‍ജോ റെയില്‍വേ ഈടാക്കില്ല. യാതൊരുവിധ അറിയിപ്പുകളോ വീഡിയോ പ്രദര്‍ശനമോ പാടില്ലെന്നും നിബന്ധനയില്‍ പറയുന്നു. സ്‌റ്റേഷന്‍ വളപ്പില്‍ വാന്‍ എവിടെ പാര്‍ക്കുചെയ്യണമെന്നത് അടക്കമുള്ള തീരുമാനമെടുക്കേണ്ടത് അതത് ഡിവിഷണല്‍ ജനറല്‍ മാനേജര്‍മാരാണ്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കും ആട്ട 27.50 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. അടുത്ത മൂന്നുമാസ ത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments