HomeAround Keralaഇൻഷുറൻസ് തുക ലഭിക്കാൻ സ്വന്തം സൂപ്പർ മാർക്കറ്റ് കത്തിച്ചു; ഉടമ അറസ്റ്റിൽ

ഇൻഷുറൻസ് തുക ലഭിക്കാൻ സ്വന്തം സൂപ്പർ മാർക്കറ്റ് കത്തിച്ചു; ഉടമ അറസ്റ്റിൽ

വയനാട് തലപ്പുഴ ടൗണിലെ ഗ്രാൻഡ് സൂപ്പർ മാർക്കറ്റ് ഉടമ വാളാട് കൊത്തറ കൊപ്പര വീട്ടില്‍ മുഹമ്മദ് റൗഫ് (29) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് തലപ്പുഴയിലെ സൂപ്പർ മാർക്കറ്റിനു തീപിടിച്ചത്. സംഭവത്തില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സൂപ്പർ മാർക്കറ്റ് ഉടമ തന്നെ പിടിയിലായത്. ഇൻഷുറൻസ് തുക ലഭിക്കുന്നതിനായാണ് സൂപ്പർ മാർക്കറ്റ് കത്തിച്ചതെന്ന് ഉടമ പൊലീസിനു മൊഴി നല്‍കി.

ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് തലപ്പുഴയിലെ സൂപ്പർ മാർക്കറ്റിനു തീപിടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‍നിരക്ഷാ സേനയും പൊലീസും ചേർന്നാണ് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചത്. അവസരോചിതമായി പ്രവർത്തിച്ചതിലൂടെ വൻ ദുരന്തമാണ് അന്ന് ഒഴിവായതും. തലപ്പുഴ പൊലിസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ അരുണ്‍ ഷാ, എസ്‌ഐ വിമല്‍ ചന്ദ്രൻ, സിവില്‍ പൊലീസ് ഓഫിസർ കെ.എസ്. ഷിജുമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments