HomeNewsShortപാർട്ടിക്കുള്ളിൽ എല്ലാവർക്കും തുല്യനീതി ലഭിക്കുന്നില്ല: അക്കീരമണ്‍ ബിഡിജെഎസ് വിടുന്നു

പാർട്ടിക്കുള്ളിൽ എല്ലാവർക്കും തുല്യനീതി ലഭിക്കുന്നില്ല: അക്കീരമണ്‍ ബിഡിജെഎസ് വിടുന്നു

അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് വിടുന്നു. മുന്നോക്കസംവരണം, ശബരിമല സ്ത്രീപ്രവേശനം എന്നീ വിഷയങ്ങളില്‍ പാര്‍ട്ടി തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് നീക്കം. ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അക്കീരമണ്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ബിഡിജെഎസ്സില്‍ തുല്യ നീതിയില്ലെന്നാണ് അക്കീരമണിന്റെ വിമര്‍ശനം.

മുന്നോക്ക സംവരംണം, ശബരിമല സ്ത്രീ പ്രവേശനം എന്നീ വിഷയങ്ങളില്‍ എന്‍എസ്എസ്സിന് ബിഡിജെഎസ്സിനേക്കാള്‍ വ്യക്തമായ നിലപാടുണ്ടെന്ന് പറയുന്ന അക്കീരമണ്‍ സ്വന്തം നിലപാട് പാര്‍ട്ടി നിലപാടിനോട് യോജിച്ച് പോകാത്തതിനാല്‍ ബിഡിജെഎസ് വിടുകയാണെന്ന് വ്യക്തമാക്കി. യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുന്നോട്ടുപോകാനാണ് കാളിദാസ ഭട്ടതിരിപ്പാടിന്റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments