HomeNewsShortലോക്‌സഭാ തിരഞ്ഞെടുപ്പ്: ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; അഞ്ചു സീറ്റിലെങ്കിലും ജയിക്കുമെന്ന് തുഷാർ

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; അഞ്ചു സീറ്റിലെങ്കിലും ജയിക്കുമെന്ന് തുഷാർ

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ആലത്തൂരില്‍ ടി,വി ബാബു, ഇടുക്കിയില്‍ ബിജു കൃഷ്‌ണന്‍, മാവേലിക്കരയില്‍ തഴവ സഹദേവന്‍ എന്നിവരാണ് മത്സരിക്കുക. എന്നാല്‍ കാത്തിരുന്ന തൃശൂരും വയനാടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ എന്തായാലും എന്‍.ഡി.എ കുറഞ്ഞത് നാലഞ്ചു സീറ്റിലെങ്കിലും ജയിക്കാനുള്ള സാധ്യതയുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ തുഷാര്‍ വ്യക്തമാക്കി. തൃശൂര്‍ എന്‍.ഡി.എയ്‌ക്ക് ഏറ്റവും ജയസാധ്യതയുള്ള സീറ്റാണ്. തുഷാർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments