കർഷകർക്ക് ആശ്വാസം: കാർഷിക വായ്പകളുടെ തിരിച്ചടവിൽ ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു

124

കര്‍ഷകര്‍ ബാങ്കുകളില്‍ നിന്നും എടുത്ത എല്ലാവിധ വായ്പകളുടെയും തിരിച്ചടവില്‍ 2019 ഡിസംബര്‍ 31 വരെ മൊറട്ടോറിയം ബാധകമാക്കാന്‍ എസ്എല്‍ബിസി യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പുനഃക്രമീകരിക്കപ്പെട്ടിട്ടില്ലാത്ത വായ്പകള്‍ക്ക് മേല്‍ യാതൊരു വിധ ജപ്തി നടപടികളും ഉണ്ടാകില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാറും അറിയിച്ചു.
പുന:ക്രമീകരിക്കാത്ത വായ്പകള്‍ എന്‍പി പട്ടികയില്‍ നിന്ന് മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ച് കര്‍ഷകര്‍ക്ക് പുതിയ വായ്പകള്‍ ലഭ്യമാക്കാനും തീരുമാനമായതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പയുടെ പലിശ അടച്ചാല്‍ പുനര്‍വായ്പ നല്‍കാമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.