HomeNewsShortമനുഷ്യക്കടത്ത് സംഘം തടവില്‍ പാർപ്പിച്ചിരുന്ന 59 കുട്ടികളെ രക്ഷപ്പെടുത്തി ആർ.പി.എഫ്; അഞ്ചുപേർ അറസ്റ്റിൽ

മനുഷ്യക്കടത്ത് സംഘം തടവില്‍ പാർപ്പിച്ചിരുന്ന 59 കുട്ടികളെ രക്ഷപ്പെടുത്തി ആർ.പി.എഫ്; അഞ്ചുപേർ അറസ്റ്റിൽ

59 കുട്ടികളെ തടവില്‍ പാർപ്പിച്ചിരുന്ന മനുഷ്യക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്ത് റെയില്‍വേ സംരക്ഷണ സേന(ആര്‍.പി.എഫ്). കുട്ടികളെ രക്ഷപ്പെടുത്തി. ധനാപുര്‍ – പുനെ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടിക്കടത്ത് സംഘത്തില്‍പ്പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ബുസാവല്‍, മൻമദ് സ്റ്റേഷനുകളില്‍ വച്ച്‌ ആര്‍.പി.എഫും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ എട്ട് വയസിനും പതിനഞ്ചിനും വയസിനും ഇടയില്‍ പ്രായമുള്ള 59 കുട്ടികളെ കണ്ടെത്തുകയായിരുന്നു. കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും പോലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments