HomeNewsTHE BIG BREAKINGനവംബര്‍ 10 മുതല്‍ പുതിയ നോട്ട്, സര്‍ക്കാര്‍ പുതിയ 500ന്റേയും 2000ത്തിന്റേയും നോട്ടുകളുടെ ചിത്രങ്ങള്‍ പുറത്ത്...

നവംബര്‍ 10 മുതല്‍ പുതിയ നോട്ട്, സര്‍ക്കാര്‍ പുതിയ 500ന്റേയും 2000ത്തിന്റേയും നോട്ടുകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു.

 

ദില്ലി: രാജ്യത്ത് 500ന്റേയും 2000ത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ സര്‍ക്കാര്‍ പുതിയ 500ന്റേയും 2000ത്തിന്റേയും നോട്ടുകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു. പഴയ 500 രൂപാ നോട്ടുകളില്‍ നിന്ന് തീര്‍ത്തും മാറിയാണ് പുതിയ 500 രൂപാ നോട്ടുകള്‍ പുറത്തിറക്കുന്നത്.

രൂപത്തിലും നിറത്തിലുമൊക്കെ തികച്ചും വ്യത്യസ്ഥത പുലര്‍ത്തുന്ന പുതിയ 500 ന്റെ നോട്ടുകളില്‍ നിന്ന് വ്യത്യസ്ഥമായി വലത് വശത്തുണ്ടായിരുന്ന ഗാന്ധിയുടെ ചിത്രം പുതിയ നോട്ടില്‍ മധ്യഭാഗത്തായാണ് കൊടുത്തിരിക്കുന്നത്

മറുഭാഗത്ത് ദണ്ഡിയാത്രയുടെ ചിത്രത്തിന് പകരം ചെങ്കോട്ടയുടെ ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്. ഇതിന് വലത് വശത്തായി ഗാന്ധി കണ്ണടയും ഇടം പിടിച്ചിരിക്കുന്നു. കൂടാതെ പഴയതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

കൂടാതെ പഴയതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. പിങ്ക് കളറിലാണ് പുതിയ 2000 രൂപാ നോട്ടുകള്‍ ഇറങ്ങുന്നത്. മുന്‍ഭാഗത്ത് മധ്യഭാഗത്ത് ഗാന്ധിചിത്രവും പുറകില്‍ ഇന്ത്യയുടെ ക്രിത്രിമഉപഗ്രഹമായ മംഗള്‍യാന്‍റെ ചിത്രവും ഉള്‍പ്പെടുത്തിയിടുണ്ട്. ഇതിന് ഇടതു വശത്തായി 500 രൂപയിലേതു പോലെ ഗാന്ധിചിത്രവും ഉള്‍പ്പെടുത്തിയിടുണ്ട്.

 

 

ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകളുടെ വിതരണം നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. .
ഇതിന് പുറമെ നാളെ ബാങ്കുകള്‍ക്കും, എ.ടി.എം സെന്ററുകള്‍ക്കും അവധിയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബാങ്കുകള്‍ക്ക് പുറമെ പോസ്‌റ്റോഫീസുകളിലും ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. ആഴ്ചയില്‍ 20,000 രൂപ മാത്രമാവുംരൂപ മാത്രമാവും മാറ്റിയെടുക്കാനാവുക.



 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments