HomeNewsLatest Newsഇന്ത്യയിൽ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കി; അര്‍ധരാത്രി മുതൽ പ്രാബല്യത്തിൽ

ഇന്ത്യയിൽ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കി; അര്‍ധരാത്രി മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: ചൊവ്വാഴ്ച അർധരാത്രി മുതൽ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
കള്ളപ്പണവും കള്ളനോട്ടും തടയുന്നതിൻെറ ഭാഗമായിട്ടാണ് തീരുമാനം. പഴയ നോട്ടുകൾ 10 മുതൽ ഡിസംബർ 30 വരെ മാറ്റിയെടുക്കാം. ബാങ്കിലും പോസ്റ്റ് ഒാഫിസിലും മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. പണം നഷ്ടമാകുമെന്ന് ആർക്കും ഭയം വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്താമാക്കിയത്. 2000, 500 എന്നിവയുടെ പുതിയ നോട്ടുകൾ ഉടൻ വ്യാപിപ്പിക്കും. കറൻസി വിനിമയത്തിൻെറ മറ്റു രൂപങ്ങളായ ഡി.ഡി, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവയിൽ മാറ്റമൊന്നും ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നവംബർ 9, ചില സ്ഥലങ്ങളിൽ (നവംബർ 10) എ.ടി.എമ്മുകൾ പ്രവർത്തിക്കില്ല. പ്രാരംഭ 72 മണിക്കൂറിൽ സർക്കാർ ആശുപത്രികളിൽ പഴയ 500, 1000 രൂപ നോട്ടുകൾ സ്വീകരിക്കും. നവംബർ 11 അർദ്ധരാത്രി വരെയായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments