തളിപ്പറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം: ഒന്‍പതു പേര്‍ക്ക് പരിക്ക്

110

മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ രണ്ടിടത്തായി ഏറ്റുമുട്ടി ഒന്‍പതുപേര്‍ക്കു പരുക്ക്. കാട്ടി അഷറഫ് (36), കെ.വി അമീര്‍ (36) എന്നിവര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും എം.വി ഫാസില്‍ (36), കെ. ഉസ്മാന്‍ (38), കെ.പി നൗഷാദ് (37), കെ.എസ് ഇര്‍ഷാദ്, എ. മുസ്തഫ, ടി.കെ മന്‍സൂര്‍, സുബൈര്‍ മണ്ണന്‍ എന്നിവര്‍ ലൂര്‍ദ് ആശുപത്രിയിലും ചികിത്സതേടി. ഇന്നലെ രാത്രി 7.30ഓടെ പുഷ്പഗിരിയിലും രാത്രി 10.30ഓടെ ലൂര്‍ദ് ആശുപത്രി പരിസരത്തുമായിരുന്നു സംഘട്ടനം.