HomeNewsLatest Newsഎല്ലാം ശരിയാക്കും; വൈറ്റില മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേട് പുറത്തെത്തിച്ച ഉദ്യോഗസ്ഥയ്ക്ക് 'സർക്കാർ വക' സസ്‌പെന്‍ഷന്‍

എല്ലാം ശരിയാക്കും; വൈറ്റില മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേട് പുറത്തെത്തിച്ച ഉദ്യോഗസ്ഥയ്ക്ക് ‘സർക്കാർ വക’ സസ്‌പെന്‍ഷന്‍

വൈറ്റില മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേട് പുറത്തെത്തിച്ച ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. ഷൈലമോളെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരം സസ്‌പെന്റ് ചെയ്തത്.പാലം നിര്‍മാണിന്റെ രണ്ടാം ഘട്ട പരിശോധനയില്‍ പണിയില്‍ കാര്യമായ ക്രമക്കേടു നടന്നതായി ഷൈലമോള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, സ്വതന്ത ഏജന്‍സിയുടെ മൂന്നാം ഘട്ട പരിശോധനയില്‍ നിര്‍മാണത്തില്‍ ക്രമക്കേടൊന്നുമില്ലെന്ന് കണ്ടെത്തയതായി പൊതുമരാമത്ത് വകുപ്പ് പറയുന്നു. മേല്‍പാല നിര്‍മാണത്തില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിശദമായ പരിശോധനകള്‍ നടത്തിയ വിജിലന്‍സ് പൊതുമരാമത്ത് വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. വിശദമായ നിഗമനങ്ങളോടെയുള്ള റിപ്പോര്‍ട്ട് ലഭിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം. വൈറ്റില പാലം നിര്‍മ്മാണത്തില്‍ പിഴവുകളുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ തന്നെ വിജിലന്‍സ് വിഭാഗത്തിന് പരാതിയും ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments