HomeNewsLatest Newsകണ്ണൂർ ഉളിക്കലിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി; ഭയന്ന് ഓടുന്നതിനിടെ മൂന്നുപേർക്ക് പരിക്ക്; ജാഗ്രത; സ്കൂളുകൾ അടച്ചു

കണ്ണൂർ ഉളിക്കലിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി; ഭയന്ന് ഓടുന്നതിനിടെ മൂന്നുപേർക്ക് പരിക്ക്; ജാഗ്രത; സ്കൂളുകൾ അടച്ചു

കണ്ണൂർ ഉളിക്കലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന പരിഭ്രാന്തി പരത്തി. ആദ്യം ഉളിക്കൽ ടൗണിലെത്തിയ ആനയെ പടക്കം പൊട്ടിച്ച് ഭയപ്പെടുത്തി തിരിച്ചയച്ചെങ്കിലും അധികം താമസിയാതെ തിരിച്ചു ജനവാസമേഖലയിലേക്ക് തന്നെ എത്തുകയായിരുന്നു. ആന ജനവാൽസ മേഖലയിലേക്ക് എത്തിയതോടെ പ്രദേശത്തു ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ആനയെക്കണ്ട് ഭയന്ന് ഓടുന്നതിനിടെ വീണു മൂന്നുപേർക്ക് പരിക്കേറ്റു. നിലവിൽ ജനവാസ മേഖലയിൽ നിന്നും അല്പം മാറി കശുമാവിൻ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ് ആന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments