HomeNewsShortപ്രധാനമന്ത്രിയെ പാഠം പഠിപ്പിക്കും, ഹമാസ് മാതൃകയിൽ ഇന്ത്യയിൽ ആക്രമണം നടത്തും; ഭീഷണിയുമായി ഖലിസ്ഥാൻ

പ്രധാനമന്ത്രിയെ പാഠം പഠിപ്പിക്കും, ഹമാസ് മാതൃകയിൽ ഇന്ത്യയിൽ ആക്രമണം നടത്തും; ഭീഷണിയുമായി ഖലിസ്ഥാൻ

ഇന്ത്യയിൽ ഹമാസ് മാതൃകയിൽ ആക്രമണം നടത്തുമെന്നും പ്രധാനമന്ത്രിയെ പാഠം പഠിപ്പിക്കുമെന്നും ഖലിസ്ഥാൻ ഭീകര സംഘടനയുടെ ഭീഷണി. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർപത് വന്ത് സിങ് പുന്നൂൻ ആണ് ഭീഷണി മുഴക്കിയത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ഭീഷണി. പ്രധാനമന്ത്രിയെ പാഠം പഠിപ്പിക്കുമെന്നും നിജ്ജാറിന്റെ വധത്തിന് പകരം വീട്ടുമെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഹമാസ് മാതൃകയിലുള്ള ആക്രമണം ഉണ്ടാകുമെന്നാണ് ഗുർപത് വന്ത് സിങ് പറയുന്നത്. പഞ്ചാബിൽ നിന്നും ഭാരതം പിന്മാറണമെന്നും ഖലിസ്ഥാൻ എന്ന സ്വതന്ത്ര സിഖ് രാഷ്‌ട്രം സ്ഥാപിക്കണമെന്നുമാണ് ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments