HomeNewsShortകരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിലെ പദയാത്ര: സുരേഷ് ഗോപിയടക്കം ബിജെപി നേതാക്കൾക്കെതിരെ കേസ്

കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിലെ പദയാത്ര: സുരേഷ് ഗോപിയടക്കം ബിജെപി നേതാക്കൾക്കെതിരെ കേസ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ബിജെപി നടത്തിയ പദയാത്രയ്‌ക്കെതിരെ കേസ്സെടുത്ത് പൊലീസ് . സുരേഷ് ​ഗോപി ഉൾപ്പെടെ 500 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ​ഗതാ​ഗത തടസം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി തൃശൂർ ടൗൺ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത പദയാത്രയുടെ സമാപനം സമ്മേളനം എം ടി രമേശാണ് ഉദ്ഘാടനം ചെയ്തത്. ഈ മാസം രണ്ടിനാണ് സുരേഷ് ​ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പദയാത്ര നടത്തിയത്. കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരം വരെയായിരുന്നു സുരേഷ് ​ഗോപിയുടെ പദയാത്ര നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments