HomeNewsLatest Newsകേരളത്തിൽ വ്യവസായം തുടങ്ങാനുള്ള ആഗ്രഹവുമായി ഏതു ബഹുരാഷ്ട്ര കു‌‌ത്തക വന്നാലും സ്വാഗതം; മന്ത്രി ഇ.പി. ജയരാജൻ

കേരളത്തിൽ വ്യവസായം തുടങ്ങാനുള്ള ആഗ്രഹവുമായി ഏതു ബഹുരാഷ്ട്ര കു‌‌ത്തക വന്നാലും സ്വാഗതം; മന്ത്രി ഇ.പി. ജയരാജൻ

കണ്ണൂർ∙ കേരളത്തിൽ വ്യവസായം തുടങ്ങാനുള്ള ആഗ്രഹവുമായി ഏതു ബഹുരാഷ്ട്ര കു‌‌ത്തക വന്നാലും അത് സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആരെയും അടച്ച് ആക്ഷേപിക്കുന്നത് എൽഡിഎഫ് സർക്കാരിന്റെ നയമല്ല. വ്യവസായം തുടങ്ങാൻ ആർക്കും ധൈര്യപൂർവം കടന്നുവരാമെന്നും അതിന്റെ പേരിൽ ആരും അഴിമതി നടത്താമെന്ന് കരുതേണ്ടെന്നും ഇ.പി. ജയരാജൻ പറഞ്ഞു. അവർ തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായം സംസ്ഥാന താൽപര്യത്തിനും പ്രകൃതിക്കും അനുകൂലമാണോ എന്നു പരിശോധിച്ച ശേഷമേ അനുമതി നൽകൂവെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments