HomeNewsLatest Newsഅച്ഛന്‍റെ വേര്‍പാടിന്‍റെ വേദനയിലും പത്താം ക്ലാസ് പരീക്ഷ എഴുതിയ കലാഭവൻ മണിയുടെ മകൾക്ക് ഉന്നതവിജയം

അച്ഛന്‍റെ വേര്‍പാടിന്‍റെ വേദനയിലും പത്താം ക്ലാസ് പരീക്ഷ എഴുതിയ കലാഭവൻ മണിയുടെ മകൾക്ക് ഉന്നതവിജയം

അച്ഛന്‍റെ വേര്‍പാടു സമ്മാനിച്ച കനത്ത വേദനയിലും അച്ഛന്റെ ആഗ്രഹം മുടങ്ങാതിരിക്കാൻ പത്താം ക്ലാസ് പരീക്ഷ എഴുതിയ കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മിക്ക് ഉന്നത വിജയം. നാല് എ പ്ലസും ഒരു ബി പ്ലസും നേടിയാണ് ശ്രീലക്ഷ്മി വിജയിച്ചത്. മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ശ്രീലക്ഷ്മി ഉന്നത വിജയം കരസ്ഥമാക്കിയ കാര്യം അറിയിച്ചത്. എന്‍റെ ചേട്ടന് ഒരുപാട് സന്തോഷമായിക്കാണും. ഒരു പക്ഷേ ഒരു മിന്നാമിന്നിയായി വന്ന് ഈ സന്തോഷത്തില്‍ പങ്കുചേരുമായിരിക്കും- രാമകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

 

 

സി.എം.ഐ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രീലക്ഷ്മി. അച്ഛന്‍റെ വേര്‍പാടിന്‍റെ വേദനയിലും അധ്യാപകരുടെ പിന്തുണയോടെയാണ് ശ്രീലക്ഷ്മി പരീക്ഷ എഴുതിയത്. പേരാന്പ്രയിലെ സരസ്വതി വിന്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ശ്രീലക്ഷ്മി പുറത്തേക്കിറങ്ങിയത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments