HomeNewsLatest Newsകണ്ണൂർ പയ്യാവൂരിൽ അഞ്ചു കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു; 2 പേരെ കാണാതായി

കണ്ണൂർ പയ്യാവൂരിൽ അഞ്ചു കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു; 2 പേരെ കാണാതായി

കണ്ണൂർ പയ്യാവൂരിൽ 5 കുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു. 2 പേരെ കാണാതായി. പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം. മരിച്ചവരിൽ 4 ആൺകുട്ടികളും ഒരു പെൺകുട്ടിയും പെടുന്നു. കണ്ണൂർ സേക്രഡ് ഹാർട്ട് സ്ക്കൂളിനു പിറകിലുള്ള ചമതച്ചാൽ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. സെബാൽ, സെൽജൻ, സെൽജൻ, മാണിക് ബോനോയ്, ഒരിജ എന്നീ കുട്ടികളാണ് മരിച്ചത്. മാണിക് ബിനോയ് (15), അഖിൽ (14), ആയൽ (13), സെബാൻ സെലിജൻ (14), ഒരിജ സെലിജൻ (13) എന്നിവരാണ് മുങ്ങി മരിച്ചത്.  പയ്യാവൂർ തിരൂർ ആക്കംവീട്ടിൽ ബിനോയി, കുറ്റിക്കാട്ടിൽ ജോസ്, ആക്കംവീട്ടിൽ സജി എന്നിവരുടെ മക്കളാണിവർ. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments