ഇത്തരം ഫോണുകളിൽ ഡിസംബർ മുതൽ വാട്സാപ്പ് പ്രവർത്തിക്കില്ല; അറിഞ്ഞിരിക്കുക

240

വാട്ട്സ് ആപ്പ് മൈക്രോസോഫ്റ്റിന്റെ ഒ.എസ് വിന്‍ഡോസിനെ മുഴുവനായി പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വിന്‍ഡോസ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളില്‍ നിന്നും വാട്ട്സ് ആപ്പ് പിന്‍വലിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2019 ഡിസംബര്‍ 31 വരെയാണ് ഇതിനായി അനുവദിച്ചിരിക്കുന്ന സമയം. വിന്‍ഡോസ് 10 ഒ.എസുള്ള പുതിയ മൊബൈലുകളിലും വാട്സാപ് ഇനി മുതല്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കും. 2016 മുതലാണ് പഴയ ഒ.എസുകളില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍സെറ്റുകളെ ഒഴിവാക്കാന്‍ വാട്സാപ് തീരുമാനിക്കുന്നത്. പിന്നീട് പലപ്പോഴായി വിവിധ പഴയ വേര്‍ഷനുകളിലുള്ള ഒ.എസ് ഫോണുകളെ വാട്സാപ് ഒഴിവാക്കിയിരുന്നു.