വാട്സാപ്പ് വഴി വൈറസുകൾ മൊബൈൽ ഫോണുകളിലെത്തുന്നത് ഒഴിവാക്കാം ! കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ സെർട്-ഇൻ നൽകുന്ന നിർദേശം ഇതാ…

95

വാട്സാപ്പ് വഴി വൈറസുകൾ മൊബൈൽ ഫോണുകളിലെത്തുന്നത് ഒഴിവാക്കാൻ പുതി­യ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ സെർട്-ഇൻ നിർദേശം. എം പി4 വീഡിയോ ഫയലുകൾ വഴി വൈറസുകൾ കടത്തിവിട്ട് മൊബൈലിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങൾ കടത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്.

ലോകത്താകെ ചർച്ചയായ പെഗാസസ് ആക്രമണത്തിന് പിന്നാലെയാണ് വീഡിയോ ഫയലുകൾ വഴി ദുഷ്ടപ്രോഗ്രാമുകൾ (മാൽവേർ) കടത്തിവിടുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെട്ടത്. കഴിഞ്ഞ ദിവസമാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.