സംസ്ഥാനത്ത് ജല, വൈദ്യുതി കുടിശ്ശിക പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും: ഇളവ് 2 മാസത്തേക്ക്

15

ജല അതോററ്ററി, കെഎസ്ഇബി എന്നിവ ജല, വൈദ്യുതി കുടിശ്ശിക പിരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രണ്ടു മാസത്തേക്കാണ് ഈ ഇളവ് ഉണ്ടാകുക. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. അതേപോലെ

സംസ്ഥാനത്തെ ബാങ്കുകളോട് ജപ്തി പോലുള്ള നടപടികള്‍ തല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.