HomeNewsLatest Newsരാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്: കേരളത്തിൽ സ്ഥിതി അതീവ ഗുരുതരമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്: കേരളത്തിൽ സ്ഥിതി അതീവ ഗുരുതരമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മൂന്നാം തരംഗം എപ്പോഴുണ്ടാകുമെന്ന് പറയാൻ സാധിക്കില്ലെന്നും തയ്യാറെടുപ്പുകൾ ആവശ്യമാണെന്നും കേന്ദ്രസർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവൻ അറിയിച്ചു. നിലവിലെ കൊവിഡ് വൈറസ് വകഭേദങ്ങൾക്ക് വാക്സിനുകൾ ഫലപ്രദമാണ്. പുതിയ വകഭേദങ്ങൾ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാൽ വേഗത്തിൽ വ്യാപിക്കുന്ന വകഭേദങ്ങൾ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കേരളത്തിൽ കൊവിഡിന്റെ അതിതീവ്രവ്യാപനമാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ വൈറസ് വ്യാപനം രൂക്ഷമാണ്. പാലക്കാട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ രോഗവ്യാപനം ആശങ്കാജനകമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments