HomeNewsLatest Newsആഗോളതലത്തിൽ കുട്ടികൾക്കിടയിൽ സമത്വം മുൻഗണന അർഹിക്കുന്നു: യുനിസെഫ് വാര്‍ഷിക റിപ്പോര്‍ട്ട്

ആഗോളതലത്തിൽ കുട്ടികൾക്കിടയിൽ സമത്വം മുൻഗണന അർഹിക്കുന്നു: യുനിസെഫ് വാര്‍ഷിക റിപ്പോര്‍ട്ട്

ആഗോളതലത്തില്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നതില്‍ ഗണ്യമായ പുരോഗതി ഉള്ളതായി യുനിസെഫ് വാര്‍ഷിക റിപ്പോര്‍ട്ട്. ആഗോളതലത്തിലെ കുട്ടികളുടെ അവസ്ഥയെക്കുറിച്ചുള്ള ഈ വര്‍ഷത്തെ യുനിസെഫ് റിപ്പോര്‍ട്ട് തമിഴ്‌നാട് ഗവര്‍ണര്‍ കെ.റോസയ്യ പുറത്തിറക്കി. എല്ലാകുട്ടികളിലേക്കും പ്രവര്‍ത്തനം എത്തിക്കുന്നതിലൂടെയും ദുരിതമനുഭവിക്കുന്ന കുട്ടികളിലും കുടുംബങ്ങളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിലൂടെയും കുട്ടികള്‍ക്കിടയിലെ അസമത്വം പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . എല്ലാകുട്ടികള്‍ക്കും കഴിവുകളുടെ പൂര്‍ണ്ണമായ വികാസത്തിനും അതിജീവനത്തിനുമുള്ള നീതിപൂര്‍വകമായ അവസരം ലഭിക്കണം. ഏറ്റവും ആവശ്യമുള്ളവര്‍ക്കുവേണ്ടിയുള്ള നിക്ഷേപം ധാര്‍മികവും തന്ത്രപരവുമായ പ്രധാന്യം പരിഗണിക്കുമ്പോള്‍ കുട്ടികള്‍ക്കിടയിലെ സമത്വം മുന്‍ഗണന അര്‍ഹിക്കുന്നതായും തമിഴ്‌നാട് ഗവര്‍ണര്‍ വ്യക്തമാക്കി.

 
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് അസമത്വം ഇല്ലാതാക്കി കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താനാവുമെ് യുനിസെഫ് കേരള തമിഴ്‌നാട് വിഭാഗം മേധാവി ജോബ് സഖറിയ അഭിപ്രായപ്പെട്ടു. ദാരിദ്ര്യം കുറയ്ക്കാനും ആരോഗ്യം വര്‍ധിപ്പിക്കാനുള്ള കഴിവും അറിവും വിദ്യാഭ്യാസത്തിലൂടെ ലഭിക്കും. സ്‌കൂളിന് മുന്നോടിയായുള്ള വിദ്യാഭ്യാസം വ്യാപിപ്പിക്കണമെും വിദ്യാഭ്യാസത്തിന്റെ ഫലങ്ങള്‍ പ്രാവര്‍ത്തികമാക്കുത് മെച്ചപ്പെടുത്തണമെും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

 

 

കുട്ടികള്‍ക്കിടയിലെ അസമത്വമാണ് ഇത്തവണത്ത വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രധാനമായും യുനിസെഫ് ഉയര്‍ത്തിക്കാട്ടുന്നത്. കുട്ടികളുടെ ജീവിതം രക്ഷിക്കല്‍, അവര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കല്‍ എിവയില്‍ ഗണ്യമായ പുരോഗതി ഉണ്ട്. അഞ്ചു വയസില്‍ താഴെയുള്ളവരുടെ മരണ നിരക്ക് 1990 നെ അപേക്ഷിച്ച ആഗോളതലത്തില്‍ പകുതിയായി കുറഞ്ഞു. 129 രാജ്യങ്ങളില്‍ ആൺകുട്ടികള്‍ക്കും പെൺകുട്ടികൾക്കും വിവേചനമില്ലാതെ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നു. ആഗോള തലത്തില്‍ അങ്ങേയറ്റം ദാരിദ്ര്യത്തില്‍ ജീവിക്കുവരുടെ എണ്ണം തൊണ്ണൂറുകളെ അപേക്ഷിച്ച് ഏതാണ്ട് പകുതിയായിട്ടുണ്ടെന്നും റിപ്പോർട് പറയുന്നു. ലോകത്തുടനീളമുള്ള ഏറ്റവും ദരിദ്രരും പ്രാന്തവല്‍ക്കരിക്കപ്പെ’വരുമായ കു’ികള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഗവമെന്റുകള്‍, വ്യാപാര രാജ്യാന്തര സംഘടനകള്‍, സംഭാവനകള്‍ നല്‍കുവര്‍ എന്നിവരോട് ആഹ്വാനം ചെയ്യുന്നു.

 
പിന്നോക്കവസ്ഥയിലുള്ള കുട്ടികളെയും വിഭാഗങ്ങളെയും കണ്ടെത്തുക, അവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലെ ഫലപ്രദമായ മേല്‍നോട്ടം, പ്രശ്‌നപരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തല്‍, പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കാനുതകു മേഖലകളുടെ ഏകോപനം, ഏറ്റവും മോശം അവസ്ഥയിലുള്ളവരുടെ സുസ്ഥിര പുരോഗതിക്കായുള്ള നിക്ഷേപം, പരിഗണനാ വിഷയങ്ങളില്‍ കുട്ടികളുടെയും യുവാക്കളുടെയും പങ്കാളിത്തം എിവ സമത്വത്തിലേക്കുള്ള വഴികളാണെും റിപ്പോര്‍ട്ട് എടുത്തു പറയുന്നു.
രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നട ചടങ്ങില്‍ മന്ത്രി ഡോ.വി.സരോജ, സാമൂഹിക ക്ഷേമ സെക്രട്ട്റി ഡോ.കെ.മണിവാസന്‍ എിവര്‍ പങ്കെടുത്തു.
യുനിസെഫ്; എപ്പോഴും കുട്ടികള്‍ക്കുവേണ്ടി

കുട്ടികളുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായാണ് ആഗോള തലത്തില്‍ യുനിസെഫിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും. 190 രാജ്യങ്ങളിലായി യുനിസെഫ് പ്രവര്‍ത്തിക്കുന്നു. പരിത്യജിക്കപ്പെട്ടവരും പ്രാന്തവല്‍ക്കരിക്കപ്പെ’വരുമടക്കം എല്ലാ വിഭാഗം കുട്ടികളുടെയും ക്ഷേമമാണ് യുനിസെഫിന്റെ പ്രവര്‍ത്തന ലക്ഷ്യം. ഇതിനായുള്ള പ്രായോഗിക പരിപാടികള്‍ പ്രതിബന്ധതയോടെ ശ്രദ്ധകേന്ദ്രീകരിച്ച് നടപ്പിലാക്കുന്നു.

ബലാൽസംഗ ഇരയോടൊപ്പം സെൽഫിയെടുത്ത വനിതാ കമ്മീഷൻ അംഗം സോമ്യ ഗുർജൻ രാജിവച്ചു

ബാര്‍ കോഴ കേസ് അന്വേഷിച്ച എസ്പിമാര്‍ക്കെതിരെ നടപടിയുണ്ടായേക്കും; നിശാന്തിനിയും കെ.എം.ആന്റണിയും കുടുങ്ങുമോ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments