HomeNewsLatest Newsകോവിഡ് 19: ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടർ 17 വനിത ഫുട്ബോള്‍ ലോകകപ്പ് മാറ്റിവച്ചു

കോവിഡ് 19: ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടർ 17 വനിത ഫുട്ബോള്‍ ലോകകപ്പ് മാറ്റിവച്ചു

ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടർ 17 വനിത ഫുട്ബോള്‍ ലോകകപ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഫിഫ വ്യക്തമാക്കി. ഇന്ത്യ ഇതാദ്യമായാണ് അണ്ടര്‍ 17 ലോകകപ്പിന് യോഗ്യത നേടുന്നത്. ഇന്ത്യയെ കൂടാതെ ജപ്പാനും ഉത്തര കൊറിയയുമാണ് ടൂര്‍ണമെന്റില്‍ യോഗ്യത നേടിയത്.

16 ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെന്‍റില്‍ ഇതുവരെ മൂന്ന് ടീമുകള്‍ മാത്രമാണ് യോഗ്യത ഉറപ്പിച്ചിട്ടുള്ളത്.കൊൽക്കത്ത, ഗുവാഹട്ടി, ഭുവനേശ്വർ, അഹമ്മദാബാദ്, നവി മുംബൈ എന്നീ വേദികളിലായി നവംബർ 2 മുതൽ 21 വരെയാണ് ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments