HomeNewsLatest Newsസിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടി; പത്ത് മിനുട്ട് കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‍നം രണ്ട് പേരുടെ...

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടി; പത്ത് മിനുട്ട് കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‍നം രണ്ട് പേരുടെ ജീവനെടുത്തു

സിപിഎമ്മിനെതിരെ രൂ​ക്ഷ വിമ‍‌ര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ കൊലപാതകങ്ങളിലും പങ്കില്ലെന്ന് തന്നെയാണ് സിപിഎം പറയാറെന്നും. ആദ്യം നിഷേധിക്കുന്നവര്‍ പിന്നീട് പ്രതികളാവുമ്ബോ അവരുടെ കേസ് പാര്‍ട്ടി നടത്തുമെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവ‌ര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാസര്‍കോട് കളക്‌ട്രേറ്റിന് മുന്നില്‍ നടത്തുന്ന ഉപവാസ സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

കൊലക്കേസ് പ്രതികള്‍ക്ക് എന്ത് സഹായവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തു കൊടുക്കുമെന്നും അധികാരത്തില്‍ വന്നാല്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കുന്നതാണ് സിപിഎമ്മിന്‍റെ പതിവെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. മാ‌ര്‍ക്സിസ്റ്റ് പാ‌ര്‍ട്ടിയുടെ ആള്‍ക്കാ‌ര്‍ പറയുന്നത് ഇത് പ്രാദേശിക പ്രശ്നമാണെന്നാണ്‌. പത്ത് മിനുട്ട് കൊണ്ട് സംസാരിച്ച്‌ തീ‌ര്‍ക്കാവുന്ന പ്രശ്നമാണ് രണ്ട് പേരുടെ ജീവനെടുക്കുന്ന തലത്തിലേക്കെത്തിയതെന്നും വള‌ര്‍ന്ന് വരുന്ന നേതാക്കളെ ഇല്ലാതാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments