HomeSportsലോകകപ്പില്‍ പാകിസ്ഥാനെതിരെയുള്ള മത്സരം ഇന്ത്യ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വനവുമായി ഹര്‍ഭജന്‍ സിങ്

ലോകകപ്പില്‍ പാകിസ്ഥാനെതിരെയുള്ള മത്സരം ഇന്ത്യ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വനവുമായി ഹര്‍ഭജന്‍ സിങ്

2019 ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനുമായി ഗ്രൂപ്പ് ഘട്ടത്തില്‍ നടക്കുന്ന മത്സരം ബഹിഷ്കരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. പുല്‍വാമ തീവ്രവാദി ആക്രണമവുമായി ബന്ധപ്പെട്ട് 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. തീവ്രാവദി ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹര്‍ഭജന്‍ സിംഗിന്റെ പ്രതികരണം.

ക്രിക്കറ്റില്‍ അടക്കം പാകിസ്ഥാനുമായി ഒരു തരത്തിലുമുള്ള ബന്ധവും വേണ്ടെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. പാകിസ്ഥാനെതിരെ കളിക്കുന്ന പോയിന്റ് ലഭിച്ചില്ലെങ്കിലും ഇന്ത്യ ലോകകപ്പില്‍ മുന്നേറുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. രാജ്യമാണ് ആദ്യം വരേണ്ടതെന്നും ഞമ്മള് എല്ലാരും അതിന്റെ പിന്നില്‍ അണിനിരക്കണമെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments