പിടികിട്ടാപ്പുള്ളികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ: പിടിയിലായത് കൊടും ക്രിമിനലുകൾ

104

കൊലപാതകശ്രമം, കവർച്ച കേസുകളിൽ പിടികിട്ടാപുള്ളികളായ രണ്ടുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല, കല്ലമ്പലം, നെടുമങ്ങാട്, പരവൂർ, പാരിപ്പളളി പൊലീസ് സ്റ്റേഷൻ പരിധികളിൽ പത്തോളം കവർച്ച – പിടിച്ചുപറി കേസുകളിലുൾപ്പെട്ടവരാണ് അറസ്റ്റിലായത്. വെട്ടൂർ ആശാൻമുക്കിനു സമീപം വാഴവിളവീട്ടിൽ സാലി എന്ന സാലിഫ് (32) വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിൽ ബോംബെറിഞ്ഞതുൾപ്പെടെ കൊലപാതകശ്രമം, വിദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, വിസ തട്ടിപ്പ്, കവർച്ച എന്നിങ്ങനെ പതിനഞ്ചോളം കേസുകളിലെ പ്രതിയും വിവിധ ജില്ലകളിൽ വാറണ്ടുകൾ നിലവിലുളളതുമായ മേൽവെട്ടൂർ സൽമ മൻസിലിൽ ജാനി (47) എന്നിവരാണ് അറസ്റ്റിലായത്.