കരുനാഗപ്പള്ളിയിൽ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വൻ തീപിടുത്തം: ആളപായമില്ല

78

കരുനാഗപ്പള്ളിയില്‍ എം.എം ഹോസ്പിറ്റലിന് സമീപം ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം. പുലര്‍ച്ചെ 2 മണിയോടെയാണ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീ പിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ ഇടപ്പെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്ന രോഗികളെ മറ്റ് 2 സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കരുനാഗപ്പള്ളി, ചവറ, കൊല്ലം, ശാസ്താംകോട്ട, കായംകുളം എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ മണിക്കൂറുകളോളമുള്ള ശ്രമഫലമായാണ് തീ നിയന്ത്രണവിധേയമാക്കിയത്.