HomeNewsLatest News10 ലക്ഷം ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്: കേരളത്തിൽ മാത്രം കുടിയൊഴിപ്പിക്കപ്പെടുന്നത് 900...

10 ലക്ഷം ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്: കേരളത്തിൽ മാത്രം കുടിയൊഴിപ്പിക്കപ്പെടുന്നത് 900 കുടുംബങ്ങൾ

ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കേരളത്തില്‍ നിന്നുള്ള 894 ആദിവാസി കുടുംബങ്ങളടക്കം, ഇവരെയൊന്നടങ്കം ജൂലൈ 27നകം വനത്തില്‍നിന്ന് പുറത്താക്കണമെന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി.

വനാവകാശ സംരക്ഷണ നിയമത്തിന്റെ കാലാവധി ചോദ്യം ചെയ്ത് ഒരു വൈല്‍ഡ് ലൈഫ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ഒഴിപ്പിക്കാനാണ് നിര്‍ദേശം.

കേസിന്റെ വാദം നടന്ന ഈ മാസം പതിമൂന്നിന് നിയമത്തെ ചോദ്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരെ നിയോഗിച്ചില്ല. ഇതുകൂടി പരിഗണിച്ചാണ് ജസ്റ്റീസ് അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ജൂലൈ 27നു മുന്പ് ഉത്തരവ് നടപ്പാക്കണമെന്നും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഇതോടെ രാജ്യവ്യാപകമായി പുറത്താക്കപ്പെടുന്ന ആദിവാസി കുടുംബങ്ങളുടെ എണ്ണം വീണ്ടുമുയരാനാണ് സാധ്യത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments