“ആ ഫേസ്ബുക്ക് പോസ്റ്റുകൾ എന്റെ പാപ്പയുടേതല്ല” : പ്രചരിക്കുന്ന വാർത്തകൾക്കു പിന്നിലെ സത്യാവസ്ഥ ജഗതി ശ്രീകുമാറിന്റെ മകൾ വെളിപ്പെടുത്തുന്നു…

ജഗതി ശ്രീകുമാര്‍ തിരിച്ചുവരികയാണെന്ന വാര്‍ത്ത ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. ഈ വര്‍ഷം ഒരു പരസ്യ ചിത്രത്തിലൂടെ അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. താരത്തിന്റെ മകന്‍ ഒരുക്കുന്ന പരസ്യത്തിലൂടെയാണ് ജഗതി തിരിച്ചുവരവ് നടത്തുന്നത്.

ജഗതിയുടെ പേരിലുളള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും തിരിച്ചുവരവ് വ്യക്തമാക്കുന്ന തരത്തിലുളള വീഡിയോകളും പോസ്റ്റുകളും വരെ എത്തുകയുണ്ടായി.

എന്നാലിത് വ്യാജ അക്കൗണ്ടാണെന്നും ജഗതിക്ക് നിലവില്‍ അത്തരത്തില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ടില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് മകള്‍ പാര്‍വതി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍വ്വതി ഇക്കാര്യം അറിയിച്ചത്. ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും അതില്‍ വരുന്ന വ്യാജ വാര്‍ത്തകളും പ്രോല്‍സാഹിപ്പിക്കാതിരിക്കാന്‍ കഴിവതും പപ്പയെ സ്‌നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ എന്നും പാര്‍വ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. വാഹനപകടത്തെ തുടര്‍ച്ച് ഏഴുവര്‍ഷത്തോളമായി ചികില്‍സയിലായിരുന്നു ജഗതി. വീല്‍ച്ചെയറില്‍ കഴിയുന്ന താരം ചെറിയ തോതില്‍ ഇപ്പോള്‍ സംസാരിക്കാനാവുന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ പരസ്യചിത്രത്തിലൂടെ തിരിച്ചെത്തിക്കുന്നത്