രാഹുൽ ഗാന്ധിയുടെ മുക്കത്തെ റോഡ് ഷോയിൽ വ്യാപക മോഷണം: ലക്ഷങ്ങൾ നഷ്ടപ്പെട്ടു

182

വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലുമായി പന്ത്രണ്ട് റോഡ് ഷോകള്‍ രാഹുല്‍ ഗാന്ധി നടത്തി. വന്‍ ജനപങ്കാളിത്തമാണ് ഓരോ പരിപാടിയിലും ഉണ്ടായത്. എന്നാല്‍ ആവേശമൊക്കെ കഴിഞ്ഞപ്പോഴാണ് റോഡ് ഷോയ്ക്ക് പോയ പലര്‍ക്കും കയ്യിലുളള പണം നഷ്ടപ്പെട്ടതായി അറിയുന്നത്. സ്‌റ്റേഷനില്‍ നിരവധി പേര്‍ ഇതിനകം തന്നെ പരാതിയുമായി എത്തിയിട്ടുണ്ട്.

റോഡ് ഷോയ്ക്കിടെ ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയ്ക്ക് പണം മോഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നതാണ് പോലീസിന്റെ ഏകദേശ കണക്ക്. പതിനഞ്ചിലധികം ആളുകള്‍ക്ക് പഴ്‌സ് നഷ്ടപ്പെട്ടിട്ടുണ്ട് എന്നും വിവരമുണ്ട്. പണം മാത്രമല്ല പലര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നത്. പഴ്‌സില്‍ സൂക്ഷിച്ചിരുന്ന എടിഎം കാര്‍ഡും വാഹന ലൈസന്‍സും വരെ കള്ളൻ അടിച്ചുമാറ്റി.