“എനിക്കുവേണ്ടി ഒരിക്കൽക്കൂടി…” ‘ഉണ്ട’ യുടെ ചിത്രീകരണ സമയത്തെ ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ! വീഡിയോ കാണാം

208

പോലീസ് വേഷത്തില്‍ നിരവധി തവണ മമ്മൂട്ടി എത്തിയിട്ടുണ്ടെങ്കിലും കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി ഈ സിനിമ മാറിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലാണ് സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തുവന്നത്. യൂട്യൂബിലൂടെ ഇതിനോടകം തന്നെ മേക്കിംഗ് വീഡിയോ തരംഗമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.

മോണിറ്ററിലൂടെ തന്റെ രംഗങ്ങള്‍ വീക്ഷിക്കുന്ന മമ്മൂട്ടിയും വീഡിയോയിലുണ്ട്. സംവിധായകന്‍ ഓക്കേ പറഞ്ഞിട്ടും അദ്ദേഹം റീടേക്ക് വേണമെന്ന് പറയുന്നതും വീഡിയോയിലുണ്ട്. എനിക്ക് വേണ്ടി ഒരിക്കല്‍ക്കൂടി എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. വീഡിയോ കാണാം