HomeNewsLatest Newsകൊച്ചിയില്‍ ജമാ അത്തെ ഇസ്‌ലാമി സമ്മേളന വേദിക്കു നേരെ ഭീകരാക്രമണ ഭീഷണി

കൊച്ചിയില്‍ ജമാ അത്തെ ഇസ്‌ലാമി സമ്മേളന വേദിക്കു നേരെ ഭീകരാക്രമണ ഭീഷണി

കൊച്ചി: എറണാകുളത്ത് ഹൈക്കോടതിക്കു സമീപം ജമാ അത്തെ ഇസ്‌ലാമി ഇന്നലെ നടത്താനിരുന്ന സമ്മേളനവേദിയിൽ ഭീകരാക്രമണ ഭീഷണിയുണ്ടായെന്നു റിപ്പോർട്ട്. ഫ്രാൻസ് ആക്രമണ മാതൃകയിൽ വാഹനം ഇടിച്ചുകയറ്റുമെന്ന വിവരമാണു കേന്ദ്ര എജൻസികൾ കൈമാറിയത്. പെരുമ്പാവൂർ പോലുള്ള എറണാകുളത്തിന്റെ പ്രാന്തപ്രദേശങ്ങളിൽനിന്നുള്ളവരെ ഉപയോഗിച്ച് ആക്രമണം നടത്താൻ തയാറെടുത്തെന്നായിരുന്നു വിവരം. ഇതേത്തുടർന്നു ചടങ്ങു മറ്റൊരിടത്തു കനത്ത സുരക്ഷയിൽ നടത്തി. അതിഥിയായിരുന്ന രാഹുൽ ഈശ്വറിനെ സുരക്ഷയുടെ ഭാഗമായി പൊലീസ് തടയുകയും ചെയ്തു.

 

 

 

ഭീഷണി സംബന്ധിച്ച വിവരം ഇന്നലെ ഉച്ചയ്ക്കുശേഷമാണ് കേരളാ പൊലീസിനു ലഭിച്ചത്. തുടർന്നു വളരെശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയത്. സമ്മേളന വേദി മറ്റൊരിടത്തേക്കു മാറ്റാൻ പൊലീസാണ് ക്രമീകരണം നടത്തിയത്. കൊച്ചി നഗരത്തിലെയും പുറത്തേക്കുമുള്ള റോഡുകളിൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ പരിശോധന നടത്തി.

 

 

 

മതസൗഹാർദം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഹൈക്കോടതിക്കടുത്തുള്ള കെട്ടിടത്തിൽ സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയങ്ങൾ കേരളത്തിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയായി ഇസ്‌ലാം മതവിശ്വാസികൾക്കിടയിൽനിന്നുള്ള പ്രതിഷേധമെന്ന നിലയിലാണു ചടങ്ങു സംഘടിപ്പിച്ചത്. മറ്റുമതസ്ഥരായ വ്യക്തികളെയും ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. ഈ ചടങ്ങിനുനേരെയാണ് തീവ്രചിന്താഗതിയുള്ള സംഘടന ഭീഷണി ഉന്നയിച്ചത്.

കുട്ടികൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാൻ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി !

കുടിയേറ്റ നിയമങ്ങളിൽ കടുത്ത നിയന്ത്രണവുമായി ബ്രിട്ടൻ; പഠനശേഷം ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാകുന്നു; വിദ്യാർഥികൾ കടുത്ത ആശങ്കയിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments