HomeNewsLatest Newsബാര്‍ ഉടമകള്‍ പിരിച്ച്‌ നല്‍കിയ കോടികളുടെ പൊളിറ്റിക്കല്‍ ഫണ്ടും കെ ബാബു മുക്കിയെന്ന് ആരോപണം

ബാര്‍ ഉടമകള്‍ പിരിച്ച്‌ നല്‍കിയ കോടികളുടെ പൊളിറ്റിക്കല്‍ ഫണ്ടും കെ ബാബു മുക്കിയെന്ന് ആരോപണം

തിരുവന്തപുരം: ബാര്‍ ഉടമകള്‍ മുന്‍ മന്ത്രി കെ ബാബുവിന് നല്‍കിയ പൊളിറ്റിക്കല്‍ ഫണ്ടും ബാബു മുക്കിയെന്ന് ആരോപണം. ബാബുവിന് കോഴ നല്‍കാന്‍ പൊളിറ്റിക്കല്‍ ഫണ്ട് എന്ന പേരില്‍ ബാറുടമകളില്‍ നിന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പണം പിരിച്ചുവെന്ന് വിജിലന്‍സിന് തെളിവ് ലഭിച്ചു. 2012-23 പ്രീ ബജറ്റ് ചര്‍ച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥരെ ഒഴിവാക്കി ബാര്‍ അസോസിയേഷന്‍ നേതാക്കളുമായി കെ ബാബു രഹസ്യ യോഗം ചേര്‍ന്നിരുന്നു. ഫീസ് നിരക്ക് 25 ലക്ഷമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി പ്രീ ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞപ്പോള്‍ 23 ലക്ഷമാക്കി കുറയ്ക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു രഹസ്യയോഗം. അന്ന് തന്നെ സെക്രട്ടറിയേറ്റിന് സമീപത്തെ ഹോട്ടല്‍ മൗര്യയില്‍ ചേര്‍ന്ന അസോസിയേഷന്‍ ഭാരവാഹിയോഗം പണം പിരിക്കാന്‍ തിരുമാനിച്ചു. പൊളിറ്റിക്കല്‍ ഫണ്ട് എന്ന പേരില്‍ പണം പിരിക്കാനായിരുന്നു തീരുമാനം.

 

 

 

അസോസിയേഷന്‍ മിനിറ്റ്സ്, ബാറുടമകളുടെ സംഭാഷണമടങ്ങിയ സിഡി, ബാറുടമകള്‍ നേരത്തെ നല്‍കിയ മൊഴി എന്നിവയില്‍ നിന്നാണ് വിജിലന്‍സിന് കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചത്. പൊളിറ്റിക്കല്‍ പണ്ട് പിരിച്ചതായി പറയുന്ന അസോസിയേഷന്‍ മിനിറ്റ്സ് നേരത്തെ വിജിലന്‍സ് പിരിച്ചെടുത്തിരുന്നു. ബാറുടമകളുടെ ശബ്ദരേഖയടങ്ങിയ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ഡിവിഡിയും സംഭാഷണം റെക്കോര്‍ഡ് ചെയ്യാനുവയോഗിച്ച്‌ മാബൈല്‍ ഫോണുമാണ് വിജിലന്‍സിന്റെ കൈവശമുള്ളത്. ഫോണില്‍ വിവിധ സമയങ്ങളില്‍ റെക്കോര്‍ഡ് ചെയ്ത 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഭാഷണമുണ്ട്. ഇതില്‍ കെ ബാബുവിന് പണം നല്‍കിയെന്ന് പറയുന്നുണ്ട്.

കുട്ടികൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാൻ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി !

കുടിയേറ്റ നിയമങ്ങളിൽ കടുത്ത നിയന്ത്രണവുമായി ബ്രിട്ടൻ; പഠനശേഷം ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാകുന്നു; വിദ്യാർഥികൾ കടുത്ത ആശങ്കയിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments