നടി ഹണിറോസ് വിവാഹത്തിന് ഒരുങ്ങുന്നു; കാരണം കേരളത്തിനറിയാം !

0
543

നടി ഹണി റോസ് വിവാഹത്തിന് ഒരുങ്ങുന്നതായി സൂചന. നേരത്തെ താൻ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞെങ്കിലും ജിഷ വധമാണ് തന്റെ തീരുമാനം മാറാനുള്ള കാരണം എന്ന് ഹണി പറയുന്നു. ഏതെങ്കിലും ഒരുത്തന്റെ ഭാര്യയായി ജീവിതം മുഴുവന്‍ തള്ളി നീക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹണി റോസ് നേരത്തെ ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. എന്നാൽ, ജിഷ വധം തന്നെ മാനസികമായി തളര്‍ത്തി. സമൂഹത്തില്‍ സുരക്ഷിതയായി ജീവിക്കാന്‍ വിവാഹം അത്യാവശ്യമെന്നാണ് താരം ഇപ്പോള്‍ പറയുന്നത്. ജിഷ വധത്തിനു ശേഷം തനിച്ച് യാത്ര ചെയ്യാന്‍ പോലും ഭയമാണെന്ന് ഹണി റോസ് പറഞ്ഞു. മനസിന് ഇണങ്ങിയ ആളെ കണ്ടെത്തിയാല്‍ ഉടന്‍ വിവാഹം നടക്കും.എന്നാല്‍ താരം ഒരു യുവനടനുമായി പ്രണയത്തിലാണെന്നും ഇതാണ് തീരുമാനം മാറാനുള്ള കാരണം എന്നുമാണ് സൂചന. പ്രണയം വിവാഹത്തിലേയ്ക്കു നിങ്ങുന്നതാണ് താരത്തിന്റെ ഈ അഭിപ്രായത്തിന് പിന്നില്‍ എന്നും സൂചനയുണ്ട്. ബോയ്ഫ്രണ്ടിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഹണി റോസ് ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഷാനില്‍ മുഹമ്മദ്ദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകള്‍ എന്ന ചിത്രമാണ് ഹണി റോസിന്റെ പുതിയ ചിത്രം.

കുട്ടികൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാൻ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി !

ചെക്ക് പോസ്റ്റിൽ രണ്ടു ദിവസം കൊണ്ട് സർക്കാരിന് കിട്ടിയത് മുക്കാൽ ലക്ഷം; ഉദ്യോഗസ്ഥർ പിരിച്ചത് മൂന്നുലക്ഷം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

LEAVE A REPLY

Please enter your comment!
Please enter your name here