HomeNewsLatest Newsമക്കയില്‍ ഭീകരാക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

മക്കയില്‍ ഭീകരാക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

റിയാദ്: മക്ക പ്രവിശ്യയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അല്‍ ഖുറൈഇ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

 

 

കഴിഞ്ഞ ദിവസം പത്ത് മണിക്കൂര്‍ നീണ്ട ശക്തമായ ഏറ്റു മുട്ടലില്‍ നാലു ഐ.എസ് തീവ്രവാദികളെ കൊലപ്പെടുത്തിയിരുന്നു. മക്കയില്‍ വന്‍ ആക്രമണം നടത്താനുള്ള പദ്ധതിയാണ് ഇതിലൂടെ സുരക്ഷാ സേന തകര്‍ത്തത്. ഇതിനു പിന്നാലെയാണ് അജ്ഞാതന്‍ നടത്തിയ ആക്രമണത്തില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments