HomeNewsLatest Newsഒടുവിൽ ഉടമകള്‍ വഴങ്ങി; തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധന ഈ മാസം തന്നെ

ഒടുവിൽ ഉടമകള്‍ വഴങ്ങി; തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധന ഈ മാസം തന്നെ

തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് കൂട്ടിയ കൂലി നല്‍കുന്ന കാര്യത്തില്‍ തോട്ടം ഉടമകള്‍ വഴങ്ങി. കൂലി വര്‍ധന ഈമാസം മുതല്‍ നടപ്പാക്കുമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗത്തില്‍ ധാരണയായി. ബോണസിലും കൂലിവര്‍ധനവിന് മൂന്‍കാല പ്രാബല്യം നല്‍കുന്നത് സംബന്ധിച്ചും തീരുമാനം പിന്നീട് കൈക്കൊള്ളും.

തൊഴിലാളികള്‍ക്ക് കൂട്ടിയ കൂലി നല്‍കാനാവില്ളെന്ന് വ്യക്തമാക്കി തോട്ടം ഉടമകള്‍ ഇന്നലെ രംഗത്തുവന്നിരുന്നു. അവസാന പി.എല്‍.സി യോഗത്തില്‍ കൂലി വര്‍ധിപ്പിക്കാമെന്ന് സമ്മതിച്ചത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാറിനെ സഹായിക്കാനാണെന്നും തോട്ടം ഉടമകള്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ റബര്‍, തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ച നിരക്കില്‍ കൂലി നല്‍കാനാവില്ളെന്ന് വ്യക്തമാക്കി അസോസിയേഷന്‍ ഓഫ് പ്ളാന്‍േറഴ്സ് കേരള ചെയര്‍മാന്‍ സി. വിനയരാഘവനാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments