HomeWorld NewsEuropeഐ.എസിന് അനോണിമസിന്റെ സൈബര്‍ യുദ്ധ ഭീഷണി ! - വീഡിയോ

ഐ.എസിന് അനോണിമസിന്റെ സൈബര്‍ യുദ്ധ ഭീഷണി ! – വീഡിയോ

ലണ്ടന്‍: പാരിസില്‍ ആക്രമണ പരമ്പര നടത്തി നിരവധിപേരെ കൊന്നൊടുക്കിയ ഇസ്‌ലാമിക് സ്റ്റേറ്റ്‌സിനെതിരെ ഹാക്കര്‍ ഗ്രൂപ്പായ അനോണിമസ് സൈബര്‍ യുദ്ധം പ്രഖ്യാപിച്ചു. അനോണിമസ് ഇതുവരെ നടപ്പാക്കിയ സൈബര്‍ യുദ്ധങ്ങളില്‍ ഏറ്റവും വലുതായിരിക്കും ഇതെന്ന് യൂട്യൂബ് വീഡിയോ സന്ദേശത്തില്‍ പറയുന്നു. ലോകത്തങ്ങുമുള്ള അനോണിമസ് സംഘാംഗങ്ങള്‍ നിങ്ങളെ വേട്ടയാടുമെന്ന് സന്ദേശത്തില്‍ പറയുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങളും അനീതിയും അക്രമങ്ങളും സംഭവിക്കുമ്പോള്‍ സൈബര്‍ യുദ്ധം നടത്തി ആഗോള തലത്തില്‍ ശ്രദ്ധനേടിയ സംഘമാണ് അനോണിമസ്.

 

സോഷ്യല്‍മീഡിയയടക്കമുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രധാനമായും ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ഐ എസ് ന് അനോണിമസിന്റെ ഭീഷണിയെ അവഗണിക്കാനാകില്ല. ഫ്രാന്‍സിലെ ചാര്‍ളി ഹെബ്ദോ മാസികക്കു നേരെ നടന്ന ആക്രമണത്തിലും സമാനമായ യുദ്ധപ്രഖ്യാപനം അവര്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ഐ.സിന്റെ ആയിരക്കണക്കിന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തകര്‍ത്തിരുന്നു.

https://youtu.be/NmF3os5se6g

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments