HomeNewsLatest Newsകളിതുള്ളി പേമാരി; തമിഴ്നാട്ടിൽ വൻനാശം

കളിതുള്ളി പേമാരി; തമിഴ്നാട്ടിൽ വൻനാശം

ചെന്നൈ: കനത്തനാശം വിതച്ച് തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു. ഇതുവരെ മഴയില്‍ മരിച്ചവരുടെ എണ്ണം 71 ആയി.ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി പെയ്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ വെളളത്തിലായി. ജനജീവിതം ദുസ്സഹമായി. ചെന്നൈ, പുതുച്ചേരി ഉള്‍പ്പെടെ പലയിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി. കടകള്‍ പലയിടങ്ങളിലും അടച്ചിട്ടു.

താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിലും കടകളിലും വെള്ളം കയറി. ആയിരക്കണക്കിനു പേരെ സുരക്ഷിത സ്ഥലങ്ങളിലെക്ക് മാറ്റിപ്പാര്‍പ്പിച്ചു. തിരുവള്ളൂരിനടുത്ത് പൊന്നേരിയില്‍ 37 സെന്റിമീറ്ററും താംബരത്തും മഹാബലിപുരത്തും 33 സെന്റിമീറ്ററും, താമരപ്പാക്കം, പുഴല്‍ എന്നിവടങ്ങളില്‍ 30 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി. കനത്ത മഴയും വെള്ളപ്പൊക്കവും സാരമായി ബാധിച്ച ചൈന്നൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 22 പേരെ വ്യോമസേന ഹെലികോപ്റ്ററുപയോഗിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതില്‍ 12 പേര്‍ ശിശുക്കളാണ്.

ചെന്നൈയില്‍ മാത്രം വീടുകളില്‍ വെള്ളം കയറിയതിനാല്‍ ആറായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. പുതുച്ചേരിയിലും മഴ ശക്തമാണ്. നാഗപട്ടണം ജില്ലയില്‍ മഴ കനത്ത നാശം വിതച്ചു. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് പതിനായിരത്തോളം മീന്‍പിടിത്തക്കാര്‍ നാലു ദിവസമായി കടലില്‍  പോകുന്നില്ല.

https://youtu.be/2G3HsPncqOU

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments