HomeNewsLatest Newsആലപ്പുഴ ഭാഗത്തേക്ക് ബസ്സുകൾ വൈകുന്നു; കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ ഉപരോധസമരം

ആലപ്പുഴ ഭാഗത്തേക്ക് ബസ്സുകൾ വൈകുന്നു; കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ ഉപരോധസമരം

ആലപ്പുഴ ഭാഗത്തേക്കുള്ള ബസുകള്‍ വരാന്‍ വൈകിയതില്‍ പ്രതിഷേധിച്ച്‌ തിരുവല്ല കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ ഉപരോധസമരം നടത്തി. ആലപ്പുഴ റൂട്ടിലേക്കുള്ള ട്രിപ്പുകള്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് വനിതകളടങ്ങുന്ന നൂറോളം യാത്രക്കാര്‍ ബസുകള്‍ തടഞ്ഞത്. വിദ്യാര്‍ഥിനികളും ജോലിക്ക് എത്തിയ വീട്ടമ്മമാരുമാണ് വീട്ടിലേക്ക് മടങ്ങാനാകാതെ വിഷമിച്ചത്.

വിവിധ ഭാഗങ്ങളില്‍നിന്ന് സ്റ്റാന്‍ഡിലേക്കെത്തിയ ബസുകള്‍ എല്ലാം തടഞ്ഞു. വൈകീട്ട് അഞ്ചുമണിമുതല്‍ ആറുമണിവരെയുള്ള സമയത്ത് ആറു ട്രിപ്പുകളാണ് ചങ്ങനാശ്ശേരി, അമ്ബലപ്പുഴ എന്നിവിടങ്ങള്‍ വഴി ആലപ്പുഴയ്ക്ക് സര്‍വീസ് നടത്തുന്നത്. എന്നാല്‍, ചങ്ങനാശ്ശേരി വഴിയുള്ള 5.10-ന്റെ ബസ് മാത്രമാണ് സര്‍വീസ് നടത്തിയത്. തുടര്‍ന്നുള്ള ട്രിപ്പുകള്‍ വൈകിയതാണ് യാത്രക്കാരെ പ്രകോപിതരാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments