HomeNewsShortകാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ല്‍ കനത്ത മ​ഞ്ഞു​വീ​ഴ്ച; ആ​റ് പോ​ലീ​സു​കാ​ര​ട​ക്കം 10 പേ​രെ കാ​ണാ​താ​യി; ദേശീയ പാത അടച്ചു

കാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ല്‍ കനത്ത മ​ഞ്ഞു​വീ​ഴ്ച; ആ​റ് പോ​ലീ​സു​കാ​ര​ട​ക്കം 10 പേ​രെ കാ​ണാ​താ​യി; ദേശീയ പാത അടച്ചു

ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ല്‍ പോ​ലീ​സ് പോ​സ്റ്റി​നു സ​മീ​പം മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ര്‍​ന്ന് ആ​റ് പോ​ലീ​സു​കാ​ര​ട​ക്കം 10 പേ​രെ കാ​ണാ​താ​യി. പോ​ലീ​സു​കാ​രെ കൂ​ടാ​തെ ര​ണ്ട് ഫ​യ​ര്‍​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രാ​യ ര​ണ്ടു​പേ​രെ​യു​മാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ശ്രീ​ന​ഗ​ര്‍-​ജ​മ്മു ദേ​ശീ​യ ഹൈ​വേ​യി​ല്‍ ജ​വ​ഹ​ര്‍ ട​ണി​ലി​ലാ​യി​രു​ന്നു സം​ഭ​വം. ട​ണ​ലി​ന്‍റെ വ​ട​ക്ക് ഭാ​ഗ​ത്തെ വാ​തി​ലി​നു സ​മീ​പ​മാ​ണ് മ​ഞ്ഞു​വീ​ഴ്ച ഉ​ണ്ടാ​യ​ത്. സം​ഭ​വം ന​ട​ക്കു​മ്ബോ​ള്‍ പോ​ലീ​സ് പോ​സ്റ്റി​ല്‍ ഇ​രു​പ​തോ​ളം പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 10 പേ​ര്‍ സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ത്തി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.

വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ലെ മ​ഞ്ഞു​വീ​ഴ്ച അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും 78 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​രു​ന്നു. മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ര്‍​ന്ന് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ജ​മ്മു-​ശ്രീ​ന​ഗ​ര്‍ ദേ​ശീ​യ​പാ​ത അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. മോ​ശം കാ​ലാ​വ​സ്ഥ​യി​ല്‍ വി​മാ​ന സ​ര്‍​വീ​സു​ക​ളും നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. വി​മാ​ന സ​ര്‍​വീ​സ് മ​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് ഐ ​ലീ​ഗ് ക്ല​ബ് ഗോ​കു​ലം കേ​ര​ള​യു​ടെ കാ​ഷ്മീ​രി​ല്‍ നി​ന്നു​ള​ള മ​ട​ക്ക​യാ​ത്ര​യും മു​ട​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ താ​ര​ങ്ങ​ളും സ​പ്പോ​ര്‍ ട്ടിം​ഗ് സ്റ്റാ​ഫും കാ​ഷ്മീ​രി​ല്‍ കു​ടു​ങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments