HomeNewsLatest Newsസ്വാശ്രയപ്രശ്നത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്

സ്വാശ്രയപ്രശ്നത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്

സ്വാശ്രയപ്രശ്നത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയോടെ സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷം ബഹളമുയര്‍ത്തി പ്രതിഷേധിച്ചു. ചോദ്യോത്തരവേള റദ്ദാക്കി പ്രശ്നത്തില്‍ സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതു സ്പീക്കര്‍ നിരാകരിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളം തുടര്‍ന്നതോടെ ചോദ്യോത്തരവേള നിര്‍ത്തിവച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.

 

 

തിങ്കളാഴ്ച സഭാനടപടികള്‍ ആരംഭിച്ചതിന് തൊട്ടുപിറകേ എംഎല്‍എമാരുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. എംഎല്‍എമാരുടെ നില അതീവ ഗുരുതരമാണെന്നും പ്രശ്നത്തില്‍ അടിയന്തരമായി സ്പീക്കര്‍ ഇടപെടണമെന്നുമായിരുന്നു അവരുടെ ആവശ്യം. ചര്‍ച്ചയ്ക്കു താന്‍ ശ്രമിക്കുമെന്നും ചോദ്യോത്തരവേള സുഗമമായി മുന്നോട്ടുപോകാന്‍ സഹകരിക്കണമെന്നും സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം ഇതിനു തയാറായില്ല. തുടര്‍ന്നാണ് ചോദ്യോത്തരവേള നിര്‍ത്തിവച്ചത്.

 

 

സ്വാശ്രയവിഷയത്തില്‍ സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഹൈബി ഇൗഡന്‍, ഷാഫി പറമ്ബില്‍ എന്നിവരുടെ ആരോഗ്യനില മോശമായതായി മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ട്. എംഎല്‍എമാരുടെ ആരോഗ്യനില മോശമായിട്ടുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സര്‍ക്കാരിന് മേലുള്ള സമ്മര്‍ദ്ദം ഏറിയിട്ടുണ്ട്.

ഇടപാടുകാർക്കൊപ്പം കിടക്ക പങ്കിടുന്നത് സ്വന്തം കുട്ടിയുമൊത്ത്; ചെങ്ങന്നൂരിൽ ചേച്ചിയും അനിയത്തിയും നടത്തുന്ന പെൺവാണിഭം !

ഗോവിന്ദചാമിയുടെ പിന്നിൽ യഥാർത്ഥത്തിൽ ആരാണ്? സൗമ്യ വധക്കേസ്സിൽ ഗോവിന്ദചാമിയുടെ അഭിഭാഷകനായിരുന്ന അഡ്വ. ആളൂരിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments