HomeNewsLatest Newsസൗമ്യ വധക്കേസിൽ അഡ്വ. ബി. എ ആളൂറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ !

സൗമ്യ വധക്കേസിൽ അഡ്വ. ബി. എ ആളൂറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ !

കൊച്ചി: സൗമ്യവധക്കേസസ്സിൽ പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ബി. എ ആളൂറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. പ്രതി ഗോവിന്ദച്ചാമിക്ക് പിന്നില്‍ മുംബൈയിലെ പന്‍വേല്‍ ആസ്ഥാനമായ മയക്കുമരുന്ന് മാഫിയയെന്ന് അഡ്വ. ബി. എ ആളൂര്‍ വെളിപ്പെടുത്തി. മലയാളികളും ഉള്‍പ്പെട്ട സംഘമാണിത്. വക്കാലത്ത് ഏല്‍പിച്ചതു മുതല്‍ ഇവരുടെ സഹായമുണ്ടെന്നും ഇവരാണ് തനിക്ക് പ്രതിഫലം നല്‍കിയതെന്നും കേസില്‍ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാവുന്ന ബി.എ.ആളൂര്‍ പറഞ്ഞു. മക്കോക്ക, മാനഭംഗം, കവര്‍ച്ച തുടങ്ങിയ കേസുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മയക്കുമരുന്ന് സംഘത്തിന് വേണ്ടി മുമ്പും ആളൂര്‍ ഹാജരായിട്ടുണ്ടെന്നും അവര്‍ക്ക് ആളൂരിലുള്ള വിശ്വാസമാണ് ഗോവിന്ദച്ചാമിയുടെ കേസ് അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റ് പല കേസുകളിലുമെന്ന പോലെ ഇക്കാര്യത്തിലും തങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്നാണ് അവര്‍ ആവശ്യപ്പെട്ടിരുന്നതെന്ന് ആളൂര്‍ പറഞ്ഞു.

ഇടപാടുകാർക്കൊപ്പം കിടക്ക പങ്കിടുന്നത് സ്വന്തം കുട്ടിയുമൊത്ത്; ചെങ്ങന്നൂരിൽ ചേച്ചിയും അനിയത്തിയും നടത്തുന്ന പെൺവാണിഭം !

ഭീകരാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് ; കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രതാനിര്‍ദേശം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments