ഉറവിടം അറിയാത്ത രോഗികൾ; കൊച്ചിയിൽ 17 പേർക്ക് സമ്പർക്കം വഴി രോഗം; കർശന നിയന്ത്രണവുമായി ഭരണകൂടം

20

കൊച്ചിയിൽ 17 പേർക്ക് സമ്പർക്കം വഴി രോഗം പകർന്നതോടെ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം. ഉറവിടം അറിയാത്ത രോഗിയിൽ നിന്ന് കൂടുതൽ പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. പത്ത് പേരുടെയും രോഗകാരണം അവ്യക്തം. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 25 ൽ 17 പേർക്കും സമ്പർക്കും മൂലമാണ് രോഗം പിടിപെട്ടത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കൊച്ചി വെണ്ണല സ്വദേശിയുടെ ഭാര്യയടക്കം 6 പേർക്ക് കൂടി രോഗം പകർന്നു. ഇയാളുടെ രോഗത്തിന്‍റെ ഉറവിടം ഇത് വരെയും വ്യക്തമായിട്ടില്ല. ഇതേത്തുടർന്ന് നിയന്ത്രിത മേഖലയിൽ കാര്യങ്ങൾ കൂടുതൽ കര്ശനമാക്കുകയാണ്‌. അവശ്യ സാധനങ്ങളുടെ കടകൾ രാവിലെ 11 മണി മുതൽ വൈകീട്ട് 5 മണി വരെ മാത്രമാണ് തുറക്കാൻ അനുമതി നൽകിയിട്ടുള്ളത്.