HomeAround Keralaമനുഷ്യന്റെ തൊലികൊണ്ടു പൊതിഞ്ഞ പുസ്തകങ്ങളും തലയോട്ടിയും സമൂഹമാധ്യമത്തിൽ വിൽപ്പനയ്ക്ക് !! ഞെട്ടിക്കുന്ന റിപ്പോർട്ട്

മനുഷ്യന്റെ തൊലികൊണ്ടു പൊതിഞ്ഞ പുസ്തകങ്ങളും തലയോട്ടിയും സമൂഹമാധ്യമത്തിൽ വിൽപ്പനയ്ക്ക് !! ഞെട്ടിക്കുന്ന റിപ്പോർട്ട്

മനുഷ്യരുടെ തലയോട്ടിയുൾപ്പെടെ മോഷ്ടിച്ച് ഫെയ്‌സ്ബുക്കിലൂടെ വില്‍ക്കുന്നു. ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ടത് ‘ലൈവ് സയൻസ്’ ആണ്. കൗമാരക്കാരികളുടെയും കുട്ടികളുടേയും ഉൾപ്പെടെ മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങൾ വൻ തുകയ്ക്കാണ് കച്ചവടം ചെയ്യുന്നത്. അസ്ഥികളില്‍ നിന്നും രൂപകല്‍പന ചെയ്ത കത്തികളും ദണ്ഡുകളും വില്‍പനയ്ക്ക് വച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. മനുഷ്യന്റെ തൊലികൊണ്ട് പൊതിഞ്ഞ പുസ്തതകങ്ങളും വിൽപ്പനയ്ക്ക് വച്ച വസ്തുക്കളുടെ കൂട്ടത്തിലുണ്ട്. ഫെയ്സ്ബുക്കിലെ രഹസ്യ ഗ്രൂപ്പുകളിലൂടെയാണ് വിൽപ്പന.

ലൈവ് സയൻസിലെ റിപ്പോർട്ടർ രഹസ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ നുഴഞ്ഞുകയറി നടത്തിയ അന്വേഷണത്തിൽ നടുക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ശിശുക്കളുടെ പോലും തലയോട്ടികൾ ഗ്രൂപ്പിലൂടെ വിൽക്കുന്നു. ടുണീഷ്യയിലെ ഒരു പുരാതന സ്ഥലത്തന്നിന്നും മോഷ്ടിച്ച തലയോട്ടി ഉൾപ്പടെ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. ഇത്രയധികം മനുഷ്യ ഭൗതിക അവശിഷടങ്ങൾ വിൽപ്പന നടത്തുന്നവർക്ക് എവിടെനിന്നും ലഭിച്ചു എന്ന കാര്യം വ്യക്തമല്ല. മനുഷ്യന്റെ തൊലികൊണ്ട് പൊതിഞ്ഞ പുസ്തതകങ്ങളും വിൽപ്പനയ്ക്ക് വച്ച വസ്തുക്കളുടെ കൂട്ടത്തിലുണ്ട്. കുട്ടികളുടെ അസ്ഥികൂടങ്ങളും അവയവങ്ങളും മമ്മിഫൈ ചെയ്ത മൃതശരീരങ്ങളും വില്‍പനയ്ക്കുണ്ട്. ഇവ വിൽപ്പന നടത്തുന്നവർക്ക് എവിടെനിന്നും ലഭിച്ചു എന്ന കാര്യം വ്യക്തമല്ല. റിപ്പോർട്ടിൽ ഫെയ്സ്ബുക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments