HomeNewsLatest Newsആജീവനാന്ത വിലക്ക്; ബിസിസിഐക്കെതിരെ ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു

ആജീവനാന്ത വിലക്ക്; ബിസിസിഐക്കെതിരെ ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു

ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബിസിസിഐക്കെതിരെ എസ് ശ്രീശാന്ത് സുപ്രീം കോടതിയില്‍. മുപ്പത്തിയഞ്ച് വയസായ തനിക്കെതിരെ ബിസിസിഐ കടുത്ത നടപടി തുടരുകയാണെന്നും വിലക്ക് നീക്കി ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ അനുവദിക്കണമെന്നും ശ്രീശാന്ത് ആവശ്യപ്പെടുന്നു. എന്നാല്‍ ശ്രീശാന്തിന്റെ വിലക്ക് മാറ്റില്ലെന്നും, തീരുമാനം മാറ്റിയാല്‍ മറ്റ് കളിക്കാര്‍ക്ക് തെറ്റായ സന്ദേശമാണ് കിട്ടുകയെന്നും ബിസിസിഐ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി

ഒത്തുകളി ആരോപണത്തില്‍ കുറ്റവിമുക്തനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ബിസിസിഐക്ക് സ്വീകാര്യനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയുമായി. ഇതേ ആനുകൂല്യം ശ്രീശാന്തിനും ബിസിസിഐ നല്‍കണണെന്ന് താരത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments