HomeSportsഓസീസിനെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്; ഇതുവരെ 166 റൺസിസ്ന്റെ ലീഡ്

ഓസീസിനെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്; ഇതുവരെ 166 റൺസിസ്ന്റെ ലീഡ്

ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍. ഓസീസിനെ 235ന് പുറത്താക്കി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം അവസാനിക്കുമ്ബോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തിട്ടുണ്ട്. ഇതുവരെ 166 റണ്‍സിന്റെ ലീഡുണ്ട് സന്ദര്‍ശകര്‍ക്ക്. 40 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ഒരു റണ്ണോടെ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. മൂന്നാം ദിവസത്തെ കളി അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് ക്യാപ്റ്റന്‍ വിരാട് കോലി പുറത്തായത് മാത്രമാണ് അഡ്‌ലെയ്ഡിലെ ഏക നിരാശ. നേരത്തെ 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

മുരളി വിജയുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സ്റ്റാര്‍ക്കിന്റെ പന്ത് ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ ഹാന്‍ഡ്‌കോംപ്‌സിന് ക്യാച്ച്‌ നല്‍കി മടങ്ങുകയായിരുന്നു വിജയ്. രാഹുല്‍ നല്ല രീതിയില്‍ തുടങ്ങിയെങ്കിലും വിക്കറ്റ് വലിച്ചെറിഞ്ഞു. ഹേസല്‍വുഡിന്റെ പന്ത് മിഡ് ഓഫിലൂടെ ലോഫ്റ്റ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന് ക്യാച്ച്‌ നല്‍കി മടങ്ങി. ഒരു സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്.

എന്നാല്‍ നല്ല രിതീയില്‍ കളിച്ചുവരികയായിരുന്ന വിരാട് കോലി പുറത്തായത് നിരാശയുണ്ടാക്കി. 104 പന്തില്‍ 34 റണ്‍സെടുത്ത കോലി നഥാന്‍ ലിയോണിനെ പ്രതിരോധിക്കുന്നതിനിടെ ഷോട്ട് ലെഗില്‍ ആരോണ്‍ ഫിഞ്ചിന് ക്യാച്ച്‌ നല്‍കി മടങ്ങി. പിന്നാലെ എത്തിയ അജിന്‍ക്യ രഹാനെയം പൂജാരയും അധികം നഷ്ടങ്ങളില്ലാതെ മൂന്നാം ദിനം അവസാനിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments