HomeNewsLatest Newsകോഴിക്കോട് സ്പിരിറ്റ് കഴിച്ച് ഒരാള്‍ മരിച്ചു; അഞ്ചുപേർ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കോഴിക്കോട് സ്പിരിറ്റ് കഴിച്ച് ഒരാള്‍ മരിച്ചു; അഞ്ചുപേർ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് സ്പിരിറ്റ് കഴിച്ച് ഒരാള്‍ മരിച്ചു. കുന്ദമംഗലത്തിനടുത്തുള്ള മലയമ്മ കോളനിയിലാണ് സംഭവം. ചാത്‌കോതമംഗലം സ്വദേശി കെ.സി ബാലമാണ് മരിച്ചത്. ഇയാളോടൊപ്പം സ്പിരിറ്റ് കഴിച്ച അഞ്ച് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ സന്ദീപ്, ചേക്കുട്ടി എന്നിവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മദ്യം കഴിച്ച് അധികം വൈകാതെ കുഴഞ്ഞു വീണവര കോഴിക്കോട് മെഡി.കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ബാലന്‍ മരണപ്പെടുകയായിരുന്നു. കൂടുതല്‍ പേര്‍ വ്യാജമദ്യം കഴിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ആശുപത്രികളില്‍ സ്പിരിറ്റ് എത്തിക്കുന്ന സംഘത്തില്‍ നിന്നാണ് ഇവര്‍ക്ക് സ്പിരിറ്റ് ലഭിച്ചത്. കിണര്‍ വൃത്തിയാക്കുന്ന ജോലി കഴിഞ്ഞ് വ്യാഴാഴ്ചയാണ് ഇവര്‍ സംഘം ചേര്‍ന്ന് സ്പിരിറ്റ് കഴിച്ചതെന്നാണ് ലഭിക്കുന്ന വിവരം.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments