HomeNewsLatest Newsമദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി

മകൻ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി. കര്‍ണ്ണാടകയിലെ സദാശിവനഗറില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് 20 വയസ്സുകാരനായ മകന്‍ അമ്മയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയത്. മദ്യം വാങ്ങാന്‍ അമ്മ പണം നല്‍കാത്തതിനാലാണ് മകന്‍ ഉത്തം കുമാര്‍ ഇത്തരത്തിലൊരു കൃത്യം നടത്തിയത്. പണം നല്‍കാത്തതിനാല്‍ അമ്മയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും, തര്‍ക്കം മൂത്തപ്പോള്‍ ഉത്തം അമ്മയെ പെട്രോളൊഴിച്ച്‌ തീകൊളുത്തുകയുമായിരുന്നു. ഗുരുതരമായി മുഖത്തും നെഞ്ചിലുമൊക്കെ പരിക്കേറ്റ ഇവരെ ഭര്‍ത്താവ് ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. ഉത്തംകുമാര്‍ ഇപ്പോഴും ഒളിവിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments